കാൻസറിനെ മനക്കരുത്ത് കൊണ്ട് നേരിട്ട അരുണിമയ്ക്ക് ആദരാഞ്ജലികൾ ആർപ്പിച്ച് നടി മഞ്ജു വാര്യർ. അരുണിമക്കൊപ്പുമുള്ള ഒാർമ്മകൾ പങ്കുവെച്ചാണ് മഞ്ജു പ്രണാമം അർപ്പിച്ചത്. കാൻസറിനെ സധൈര്യം നേരിട്ട പെൺകുട്ടി, ഒരു പാട് പേർക്കുള്ള പ്രചോദനമാണന്നും മഞ്ജു കുറിച്ചു. മനോരമ ന്യൂസിലെ കേരള കാൻ പരിപാടിക്കെതിയപ്പോൾ അരുണിമ വരച്ച് സമ്മാനിച്ച ചിത്രം പങ്കുവെച്ചാണ് മഞ്ജു ഓർമ്മക്കുറിപ്പ്. ഒരുപാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അരുണിമ മടങ്ങന്നതെന്നും മഞ്ജു ഒാർമ്മിച്ചു.
മഞ്ജു വാര്യരുടെ കുറിപ്പിന്റെ പൂർണ്ണ രൂപം: കേരള കാൻ പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാൻസറിനെ സധൈര്യം നേരിട്ട ഒരു പെൺകുട്ടി. ഒരു പാട് പേർക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു, അരുണിമ. ഒടുവിൽ അവൾ യാത്ര പറയുന്നു. പ്രിയപ്പെട്ട പെൺകുട്ടീ... നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓർമകൾക്ക് പ്രണാമം.