veg-farm

രണ്ടേക്കറില്‍ നടത്തിയ പച്ചക്കറി കൃഷി വിജയം കണ്ടതിന്റെ സന്തോഷത്തിലാണ് കുറ്റിപ്പുറം നടുവട്ടത്തെ പ്രവാസി കര്‍ഷനായ കുഞ്ഞൈദ്രു. കൃഷി ചെയ്യുക മാത്രമല്ല കൃഷി കാണാനെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ പച്ചക്കറി സൗജന്യമായി നല്‍കുന്നുമുണ്ട്.

 

അഞ്ചു വര്‍ഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍  നെല്‍കൃഷി ചെയ്തു.അത് വലിയ വിജയമായി.പിന്നീടാണ് രണ്ടേക്കറിലെ പച്ചക്കറി കൃഷി.കൃഷി തോട്ടത്തില്‍ എത്തുന്നവര്‍ ആദ്യം കാണുക മുളങ്കാലില്‍ തൂക്കിയിട്ട പഴക്കുലയാണ്. ഇത് കൃഷിയിടത്തിലെത്തുന്ന പക്ഷികള്‍ക്കുള്ളത്. ഇതുപോലെയാണ് തന്റെ കൃഷി കാണാനെത്തുന്നവര്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ സൗജന്യമായി പച്ചക്കറികള്‍ നല്‍കും.

 

പയര്‍ , വെണ്ട , വെള്ളരി, ചോളം , തണ്ണിമത്തന്‍ തുടങ്ങിയ പച്ചക്കറികള്‍ തോട്ടത്തില്‍ ഉണ്ട്.കുഞ്ഞൈദ്രുവിന്റെ തോട്ടത്തില്‍ വിളവെടുത്താല്‍ പിന്നെ നാട്ടുകാര്‍ക്ക് പച്ചക്കറി വിലകൊടുത്ത്  വാങ്ങേണ്ടിവരില്ല.അതു വഴി പോകുന്നവര്‍ക്കെ്ലലാം പച്ചക്കറി നല്‍കും. കൃഷി പ്രോല്‍സാഹിപ്പിക്കാനും കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് എത്തിക്കാനുമാണ് സൗജന്യമായി പച്ചക്കറി വിതരണം ചെയ്യുന്നതെന്നാണ് കുഞ്ഞൈദ്രു പറയുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലിരിക്കുന്നവര്‍ക്ക് കൃഷിയുടെ നല്ലമാതൃക കാണിക്കുകയാണ് ഈ കര്‍ഷകന്‍.