പൊന്നാനിയുടെ റമദാന്‍ രാവുകള്‍ക്ക് നിറം പകരാന്‍ പാനൂസ് വിളക്കുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ചുരുക്കം ചില വീടുകളില്‍ മാത്രമാണ് ഇപ്പോള്‍ പാനൂസ് വിളക്കുകള്‍ കാണുന്നത്. അലങ്കാര വിളക്കുകളാണ് ഇവ ഉപയോഗിക്കുന്നത്.
പൊന്നാനിക്കാരുടെ റമസാന്‍ കാലത്തെ നിറമുള്ള ഒാര്‍മകളാണ് ഇത്തരം പാനൂസ് വിളക്കുകള്‍. പന്ത്രണ്ടു വയസു മുതല്‍ ഇതുണ്ടാക്കുന്ന ആളാണ് പൊന്നാനിയിലെ കുഞ്ഞിപോക്കര്‍. ആദ്യകാലങ്ങളില്‍ ഈറ്റത്തടികളില്‍ വര്‍ണകടലാസുകൊണ്ടായിരുന്നു ഉണ്ടാക്കിയത്.ആവശ്യക്കാര്‍ ഇല്ലാതായി ഈറ്റത്തടിയും കിട്ടാതായി. മുള ഉപയോഗിച്ചാണ് ഇപ്പോള്‍ ഉണ്ടാക്കുന്നത്. വീടുകള്‍ക്ക് അകത്തും പുറത്തും അലങ്കാര വിളക്കുകളായി ഇവ പ്രകാശിക്കും
പല രൂപത്തിലും പല ആകൃതിയിലുമാണ് പാനൂസ് ഉണ്ടാക്കുന്നത്. കുട്ടികള്‍ക്കിത് കൗതുക കാഴ്ചയാണ്. കുഞ്ഞിപോക്കറിനെ പോലെ ചുരുക്കം ആളുകളാണ് പാനൂസിനെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്നത്.കണ്ടും കേട്ടും അറിഞ്ഞ് ചിലര്‍ എത്തുന്നുമുണ്ട്. ചിലരൊക്കെ വീടുകളില്‍ ഇവ അലങ്കാര വിളക്കുകളായി വെച്ചിട്ടുണ്ട്.