നേപ്പാള്‍ അതിര്‍ത്തി വഴി സ്വര്‍ണം മാത്രമല്ല, ഏതു കളളക്കടത്തുകാര്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നുപോവാനുളള ഇടനാഴിയാണ്. സ്വര്‍ണത്തിനും മറ്റു കളളക്കടത്തു സാധനങ്ങള്‍ക്കും പുറമെ ലുക്കൗട്ട് നോട്ടീസുളള പ്രതികള്‍ പോലും ഇന്ത്യയിലേക്ക് തടസമില്ലാതെ വന്നു പോവുന്ന വഴിയാണിത്. നേപ്പാളില്‍ നിന്നുളള മനോരമ ന്യൂസ് അന്വേഷണം തുടരുന്നു.
കാഠ്മണ്ഡു ത്രിഭുവന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ പിന്നെ തടസങ്ങളൊന്നുമില്ലാതെ ഇന്ത്യയിലേക്ക് യാത്രയാവാം. രാത്രിയെന്നും പകലുമെന്നില്ലാതെ പലവിധ ലക്ഷ്യങ്ങളുമായി ഇന്ത്യയിലേക്ക് വരാനുളള ചിലരെ ഞങ്ങള്‍ കാഠ്മണ്ഡുവില്‍ കണ്ടു.
സ്വര്‍ണമെന്നല്ല, ലഹരിമരുന്നോ മറ്റു കളളക്കടത്തു സാമഗ്രികളോ ഈ മാര്‍ഗമെത്തിയാല്‍ പിടിക്കപ്പെടാറില്ല. കളളനോട്ടു പോലും ഇന്ത്യയിലേക്ക് എത്തിക്കാനുളള കുറുക്കുവഴിയാണ് നേപ്പാളിന്റെ ഈ അതിര്‍ത്തി കവാടങ്ങള്‍.
ഇന്ത്യയില്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ ലുക്കൗട്ട് നോട്ടീസുളള പ്രതികള്‍ വിദേശരാജ്യങ്ങളില്‍ നിന്ന് നേപ്പാള്‍ വഴിയാണ് വന്നു പോവുന്നത്. കേരളത്തില്‍ പോലും പതിറ്റാണ്ടുകളായി പിടികിട്ടാപുളളികളെന്ന് പൊലീസ് പറയുന്ന പലരുംഇന്ത്യയില്‍ പലവട്ടം വന്നു പോവുന്നതും നേപ്പാള്‍ വഴിയാണ്. പാകിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നു പോലും അതിഗുരുതര സ്വഭാവമുളള വസ്തുക്കള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനും നേപ്പാളിന്റെ ഈ അതിര്‍ത്തികള്‍ വിദഗ്ധമായി ഉപയോഗപ്പെടുത്തുകയാണ്.
ലുക്ക് ഔട്ട് നോട്ടിസിലുള്ളവര്‍ക്കും തടസമില്ലാതെ ഇന്ത്യയിലേക്ക് വരാം. നേപ്പാള്‍ അതിര്‍ത്തിയില്‍ പരിശോധനയില്ല സ്വര്‍ണത്തിനൊപ്പം ലഹരിമരുന്നുകളും കള്ളനോട്ടും കടത്തുന്നതും ഈ വഴിയിലൂടെ.