അടുത്തിടെ കേരളം സജീവമായി ചർച്ച ചെയ്ത വിഷയമായിരുന്നു ഹാദിയയുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ. മതം മാറ്റവും വീട്ടു തടങ്കലും സുപ്രീംകോടിതി വിധിയുമെല്ലാം ഹാദിയ വിഷയം വാർത്തകളിൽ നിറച്ചു.ഒടുവിൽ ഹാദിയയുടെ തിരുമാനം തന്നെ വിജയിച്ചു. അതിനൊപ്പം ഏറെ സന്തോഷം പകരുന്ന കാഴ്ചയാണ് ഇപ്പോൾ സൈബർ ലോകത്ത് സജീവമാകുന്നത്. ഇപ്പോൾ ജീവിതത്തിനൊപ്പം പഠനവും പൂർത്തിയാക്കി സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചിരിക്കുകയാണ് ഹാദിയ. 'പഠിച്ച് മിടുക്കിയാകണം' എന്ന് സുപ്രീംകോടിതിയും വിവാദകാലത്ത് സൂചിപ്പിച്ചിരുന്നു.

മലപ്പുറത്ത് കോട്ടയ്ക്കല്‍ റോഡിലാണ് ഹോമിയോപതിക്ക് ക്ലിനിക്ക് ഹാദിയ ആരംഭിച്ചത്. ഡോക്ടര്‍ ഹാദിയ ക്ലിനിക്ക് എന്നാണ് പേര്. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാൻ ഇൗ സന്തോഷം ഫെയ്സ്ബുക്കിൽ പങ്കുവച്ചു.