chambakulam-vallamkali

ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോല്‍സവം ഇന്നു പമ്പയാറ്റിൽ നടക്കും. ആറ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 20 കളിവള്ളങ്ങളാണ് ഇത്തവണ മത്സരിക്കുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മേള ഉദ്ഘാടനം ചെയ്യും. 

കൊല്ലവര്‍ഷം 990 ലാണ് ചമ്പക്കുളം മൂലം ജലോല്‍സവം തുടങ്ങുന്നത്. ആചാരങ്ങളും ആഘോഷങ്ങളും മുറതെറ്റാതെ എത്തുമ്പോള്‍ ഇത്തവണ ആറു ചുണ്ടൻ വള്ളങ്ങള്‍ മൂന്നു ഹീറ്റ്സിലായി മല്‍സരിക്കും. ഇരുട്ടുകുത്തി, വെപ്പ് വിഭാഗങ്ങളിലും മല്‍സരങ്ങള്‍ ഉണ്ട്. തെക്കനോടി തുഴഞ്ഞ് സ്ത്രീകളും ചുരുളന്‍ വള്ളത്തില്‍ കുട്ടികളും ഇത്തവണത്തെ പ്രത്യേകതയാണ്

പരാതികൾ ഒഴിവാക്കാൻ സ്റ്റാര്‍ട്ടിങ് ,പോയന്റിലും ഫിനിഷിങ് പോയന്റിലും നൂതന സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ചങ്ങനാശേരി കുറിച്ചി ക്ഷേത്രത്തില്‍നിന്ന് ചമ്പക്കുളത്തെ മാപ്പിളശേരി തറവാട്ടില്‍ എത്തിച്ച പ്രതിഷ്ഠാവിഗ്രഹം ജലഘോഷയാത്രയായി അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിലേക്ക് കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയിലാണ് മൂലംവള്ളം കളി നടക്കുന്നത്