ചെങ്കദളി വാഴയില്‍ കദളിപ്പഴത്തിനൊപ്പം റോബസ്റ്റയും വിളഞ്ഞത് കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നു. കണ്ണൂര്‍ കരിവെള്ളൂരില്‍ കര്‍ഷകനായ ചന്ദ്രന്‍റെ വീട്ടുവളപ്പിലാണ് ഈ അപൂര്‍വ കാഴ്ച.
കരിവെള്ളൂര്‍ കുണിയനിലെ കര്‍ഷകനായ കുഞ്ഞിപ്പുരയില്‍ ചന്ദ്രന്‍ പത്ത് വര്‍ഷം മുമ്പാണ് ചെങ്കദളിയുടെ കന്ന് ആദ്യമായി നടുന്നത്. ഒരു യാത്രക്കിടയില്‍ വാങ്ങിയതായിരുന്നു. നട്ടുനനച്ച് വളര്‍ത്തി. ഇത്രയും നാള്‍ കന്ന് മാറ്റി മാറ്റി നട്ട് ചെങ്കദളി വിജയകരമായി വിളവെടുത്തു. ഇത്തവണ പക്ഷേ കദളിപ്പഴത്തിനൊപ്പം റോബസ്റ്റയും വിളഞ്ഞു. ഒരു കുലയുടെ നേര്‍പകുതിവീതമാണ് കദളിയും റോബസ്റ്റയുമെന്നതാണ് വിസ്മയിപ്പിക്കുന്ന കാഴ്ച. കുലച്ചു തുടങ്ങിയപ്പോള്‍ തന്നെ പ്രകടമായ വ്യത്യാസം കാണപ്പെട്ടിരുന്നു.
കാര്‍ഷിക വിളകളിലെ ജനിതക മാറ്റമാണ് ഇത്തരത്തില്‍ സംഭവിക്കാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്തായാലും ഈ കൗതുക കാഴ്ച കാണാന്‍ നിരവധി പേരാണ് ചന്ദ്രന്‍റെ വീട്ടിലേക്ക് എത്തുന്നത്.