വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലായി ലക്ഷക്കണക്കിന് വിശ്വാസികളാണ് പിതൃപുണ്യത്തിനായി ബലി അര്‍പ്പിച്ചത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷയിലായിരുന്നു എല്ലായിടത്തും ചടങ്ങുകള്‍ പുരോഗമിച്ചത്. കോഴിക്കോട് വരക്കല്‍ കടപ്പുറത്ത് വൈകിട്ട് നാല് മുതലാണ് ബലിതര്‍പ്പണം.
മലപ്പുറം തിരുനാവായയിലും, വയനാട് തിരുനെല്ലിയിലുമായിരുന്നു ബലിതര്‍പ്പണത്തിന് മലബാറില്‍ ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണി മുതലാണ് ത്രിമൂര്‍ത്തി സംഗമസ്ഥാനമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചത്. 14 കര്‍മ്മികള്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. നിളയില്‍ ശക്തമായ അടിയൊഴുക്കുള്ളിനാല്‍ അനിഷ്ഠ സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുങ്ങല്‍ വിദഗ്ധരും, ഫയര്‍ ഫോഴ്സും, പൊലീസ് ഉദ്യോഗസ്ഥരും സജ്ജരായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇത്തവണ ജനത്തിരക്കില്‍ വര്‍ദ്ധനയുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
.വയനാട് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതലാണ് ബലിതര്‍പ്പണം തുടങ്ങിയത്. മുന്‍ കാലത്തെക്കാള്‍ കൂടുതല്‍ തിരക്ക് തിരുനെല്ലിയിലും ഇത്തവണ അനുഭവപ്പെട്ടു. കാസര്‍കോട് തൃക്കണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ നടന്ന ചടങ്ങുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. കടലാക്രമണത്തിന്റെ സാധ്യത കണക്കിലെടുത്ത് തീരത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. കണ്ണൂരില്‍ ആദികടലായി ക്ഷേത്രം, പയ്യാമ്പലം, മുഴുപ്പിലങ്ങാട് ബീച്ച് , തലശേരി ജഗന്നാഥ ക്ഷേത്രം തുടങ്ങി നിരവധി സ്ഥലങ്ങളിലായിരുന്നു ബലിതര്‍പ്പണം. പാലക്കാട് കല്‍പ്പാത്തി പുഴയിലും, പട്ടാമ്പി െഎവര്‍മഠത്തിലുമായിരുന്നു ചടങ്ങുകള്‍. കോഴിക്കോട് വരക്കല്‍ കടപ്പുറത്ത് നാളെ രാവിലെ 10 മണിവരെ ബലിയിടാന്‍ സൗകര്യമുണ്ട്.
-------------------