pandanad-web

മഹാപ്രളയം സമ്മാനിച്ച ദുരിതങ്ങളേറിയാണ് ചെങ്ങന്നൂര്‍ പാണ്ടനാട്ടുകാര്‍ ഇന്നുംജീവിക്കുന്നത്. നഷ്ടപ്പെട്ടതെല്ലാം തിരികെപിടിക്കാനുള്ള കഷ്ടപ്പാടിലാണ് ഒരുവര്‍ഷത്തിനിപ്പുറവും അവര്‍ . സര്‍ക്കാര്‍പ്രഖ്യാപിച്ച സഹായങ്ങള്‍ മുഴുവന്‍ കിട്ടിയാല്‍പോലും പഴയജീവിതത്തിലേക്ക് തിരികെയെത്താന്‍ ഈ ദേശത്തുകാര്‍ക്ക് ഇനിയുമേറെ പ്രയത്നിക്കണം. 

അനുവദിച്ചുകിട്ടിയ തുച്ഛമായ തുകകൊണ്ട്, പ്രളയത്തില്‍ പൊട്ടിപ്പൊളിഞ്ഞ വീട്, ഈ മഴക്കാലത്തും ബലപ്പെടുത്തിയെടുക്കാനുള്ള ശ്രമത്തിലാണ് പൂപ്രത്തി കോളനിക്ക് സമീപത്തെ രാഘവേട്ടനെപ്പോലുള്ള പാണ്ടനാട്ടെ പാവങ്ങള്‍ . ആകെയുളള കിടപ്പാടത്തിന്‍റെ ചുമരും, മേല്‍ക്കൂരയുമെല്ലാം പ്രളയമെടുത്തിട്ട് വര്‍ഷമൊന്നായി. പക്ഷെ, അപകടാവസ്ഥയിലായ വീട് പൂര്‍ണമായും മാറ്റിനിര്‍മിക്കാനുള്ള സാമ്പത്തികമില്ല. അതുകൊണ്ടാണ് വര്‍ഷമൊന്നായിട്ടും തുടരുന്ന ഈ പുനരുദ്ധാരണം. 

ഒന്നല്ല, അര്‍ഹമായ സഹായംലഭിക്കാത്ത ഒരുപാട് കുടുംബങ്ങളുണ്ട് പ്രളയം ഏറ്റവുംകൂടുതല്‍ ദുരിതംവിതച്ച പാണ്ടനാട്ടും സമീപപ്രദേശങ്ങളിലും. വീടിനുള്ളില്‍നിറഞ്ഞ ചെളിക്കൂമ്പാരം പ്രളയ അടയാളമായി ഇപ്പോഴുംഅവശേഷിക്കുന്നുണ്ട്.  ഉണ്ടായിരുന്ന സ്വര്‍ണവും ബാങ്ക് നീക്കിയിരിപ്പുമൊക്കെയെടുത്താണ് ഈ നാട്ടില്‍ പലരും പുതിയ കൂരകള്‍പണിയുന്നത്. പ്രളയംസമ്മാനിച്ച ദുരിതത്തില്‍നിന്ന് അതിജീവിക്കാന്‍ ഒരുവര്‍ഷത്തിനിപ്പുറവും പാടുപെടുന്ന ഒരുപാട് ജീവിതങ്ങള്‍ .