നടന്‍ ജയന്റെ അപരന്മാരാണ് പാലാ ഉപതിരഞ്ഞെടുപ്പ് പ്രചാരണരംഗത്തെ താരങ്ങള്‍. രണ്ടു മുന്നണികളും ജയന്റെ അപരന്മാരെ പ്രചാരണത്തിന് ഇറക്കിയിട്ടുണ്ട്. പാട്ടു പാടിക്കൊണ്ടുള്ള ജയന്മാരുടെ വോട്ടുപിടിത്തം ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിൽ ആണ് മുന്നണികൾ രണ്ടും.  

 

പാലായിൽ ഇക്കുറി പ്രചാരണത്തിന്റെ ഇടത്തും വലത്തും ജയന്മാരുണ്ട്. സ്ഥാനാർത്ഥികളുടെ അപരന്മാരെ ഇറക്കി കളിക്കുന്ന പതിവ് വിട്ടു ചലച്ചിത്ര താരം ജയന്റെ അപരന്മാരെ ഇറക്കിയാണ് ഇടത് വലതു മുന്നണികളുടെ വോട്ട് പിടുത്തം. പൈലറ്റ് പ്രസംഗകർക്കും മുൻപേ എത്തി പ്രധാന സ്ഥലങ്ങളിൽ ഓളം ഉണ്ടാക്കുകയാണ് ജയന്മാരുടെ ദൗത്യം. കസ്തൂരി മാൻ മിഴി മലർശരം എയ്താണ് വോട്ടു പിടിത്തം. 

 

കോട്ടയം സ്റ്റാൻലി ആണ് യുഡിഫ് ജയൻ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരിഫിനും ചെങ്ങന്നൂരിൽ സജി ചെറിയാനും വോട്ട് തേടി ജയിപ്പിച്ച ക്രെഡിറ്റുമായാണ് സ്റ്റാൻലി പാലായിൽ ജോസ് ടോമിനായി ഇറങ്ങിയിരിക്കുന്നത്. ഇക്കുറിയും തന്റെ രാശി തെറ്റില്ലെന്ന് സ്റ്റാൻലി ജയൻ പറയുന്നു. 

 

ജയിക്കാനായി ജയനെ ഇറക്കുന്ന കാര്യത്തിൽ ഇടതു മുന്നണിയും വിട്ടു വീഴ്ച ചെയ്തിട്ടില്ല. മാണി സി കാപ്പന് വേണ്ടി പാട്ടു പാടി വോട്ട് തേടുകയാണ് ഇടത് 

ഏത് ജയന്റെ പ്രകടനമാണ് ജയമായി മാറുകയെന്നു കാത്തിരുന്നു കാണാം.