കൊച്ചിക്ക് വായനയുടെ ലോകം തുറന്ന എറണാകുളം പബ്ലിക് ലൈബ്റി നൂറ്റി അമ്പതാം പിറന്നാളിലേക്ക് . 1870ല്‍  മഹരാജാസ് കോളജിലെ അന്നത്തെ പ്രധാനഅധ്യാപകനായ എ.എഫ് സീലിയാണ് ലൈബ്രറി സ്ഥാപിച്ചത്.  നൂതന സൗകര്യങ്ങളൊരുക്കി വായനയുടെ പുതിയ കാലത്തെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്  പബ്ലിക്ക് ലൈബ്രറി 

നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1869 ഒക്ടോബര്‍ 8നാണ് കൊച്ചിക്ക് സ്വന്തമായി ഒരു പബ്ലിക് ലൈബ്രറി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. സ്വകാര്യവ്യക്തികളില്‍ നിന്നും സമാഹരിച്ച  രണ്ടായിരത്തി ഇരുനൂറുരൂപക്കുളള പുസ്തകങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്ന് എത്തിച്ചാണ് ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് ചരിത്രം. എന്നാല്‍ ഇന്ന് പതിനായിരത്തലേറെ അംഗങ്ങളും,   രണ്ടുലക്ഷത്തിലേറെ പുസ്തകങ്ങളുമായി സംസ്ഥാനത്തെത്തന്നെ മികച്ച വായനശാലകളിലൊന്നായി മാറി എറണാകുളം പബ്ലിക് ലൈബ്രറി. 1974ലാണ് നിലവിലെ െകട്ടിടത്തിലേക്ക് ലൈബ്രറി പ്രവര്‍ത്തനം മാറ്റിയത്.  മലയാളം മാത്രമല്ല തമിഴ് ഇംഗ്ലീഷ്,് ഫ്രഞ്ച് ഭാഷകളിലുള്ള പുസ്തകങ്ങളും ലൈബ്രറിയില്‍ വായനക്കാരനെ കാത്തിരിക്കുന്നു .  അംഗത്വം പുതുക്കുന്നതിനും പുസ്തക വിതരണത്തിനുമെല്ലാം നൂതന സംവിധാനങ്ങളും ലൈബ്രറിയില്‍ ഒരുക്കിയിട്ടുണ്ട്.  എല്ലാം വായനക്കാര്‍ക്ക് നേരിട്ട് ചെയ്യാവുന്ന രീതിയിലാണ് ഈ സംവിധാനം.  നിത്യവുമുള്ള സാഹിത്യസംവാദമാണ്  പബ്ലക് ലൈബ്രറിയെ കുറിച്ചോര്‍ക്കുമ്പോള്‍  മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ സാനുമാഷിന്റെ ഒാര്‍മയില്‍ ആദ്യമെത്തുന്നത് 

കുട്ടികളും  മുതിര്‍ന്നവരുമെല്ലാം ഇവിടെ നിത്യ സന്ദര്‍ശകരാണ്. അതുകൊണ്ടുത്തന്നെ  പുതിയ കാലത്തും ഇവിടെ വായനക്കാര്‍ക്ക്  ഒട്ടും കുറവില്ല .  രാജ്യാന്തര നിലവാരത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടെയുളള കെട്ടിടത്തിലേക്ക് മാറാനുളള തയ്യാറെടുപ്പിലാണ് എറണാകുളം പബ്ലിക് ലൈബ്രറി