ബാലുശ്ശേരി: മൊബൈൽ ഫോണിൽ രാത്രി സംസാരിച്ചു നടന്ന യുവാവ് നിർമാണത്തിലുള്ള കെട്ടിടത്തിനു ലിഫ്റ്റ് നിർമിക്കാൻ എടുത്ത കുഴിയിൽ വീണു മരിച്ചു. എംഎം പറമ്പ് മൊകായിക്കൽ ശ്രീകാർത്തികയിൽ രാജന്റെ മകൻ വിപിൻരാജ് (28) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞത്: ഇന്നലെ രാത്രി 10നു ശേഷം ബാലുശ്ശേരി ടൗണിലെത്തി തട്ടുകടയിൽനിന്നു ഭക്ഷണം കഴിക്കുന്നതിനിടെ വിപിൻരാജിനു മൊബൈൽ ഫോണിൽ കോൾ വന്നു. തുടർന്നു സംസാരിച്ചു നടന്നു നീങ്ങി. ഏറെ നേരെ കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്നു പൊലീസിൽ വിവരം അറിയിച്ചു.
പൊലീസും അവിടെ ഉണ്ടായിരുന്നവരും ചേർന്നു നടത്തിയ തിരച്ചിലിലാണു ബസ് സ്റ്റാൻഡിനു സമീപം നിർമാണത്തിലുള്ള കെട്ടിടത്തിനു ലിഫ്റ്റ് നിർമിക്കാൻ എടുത്ത കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. സ്വകാര്യ ചോക്ലേറ്റ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ്. അമ്മ: പ്രസന്ന. സഹോദരൻ: ജിത്തു.