vegetables

സവാളയ്ക്ക് പിന്നാലെ ചെറിയ ഉള്ളിക്കും വെളുത്തുള്ളിക്കും വില കുതിച്ച് കയറുന്നു. രണ്ടാഴ്ചയ്ക്കിടയിൽ തക്കാളി, ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വിലയിലും വർധനയുണ്ടായി. 

പച്ചക്കറി വാങ്ങാനെത്തുന്നവർ ഉള്ളിയുടെ വില കേട്ട് ഞെട്ടുകയാണ്. മിക്കയാളുകളും ഉള്ളി വാങ്ങാതെയാണ് മടങ്ങുന്നത്. പച്ചക്കറികൾ വില കുറച്ച് ലഭിക്കുന്ന കോഴിക്കോട് പാളയം മാർക്കറ്റിൽ ഒരു കിലോ സവാളയ്ക്ക് അമ്പത് രൂപ നൽകണം. തൽക്കാലം ചെറിയ ഉള്ളി വാങ്ങാമെന്ന് കരുതിയാലും കൈ പൊള്ളും. രണ്ടാഴ്ച കൊണ്ട് കിലോയ്ക്ക് ഇരുപത് രൂപ കൂടി ഏൺപത് രൂപയായി. 160 രൂപയുണ്ടായിരുന്ന വെളളുത്തുള്ളിക്കും നൽകണം രൂപ 200.

ഓണത്തിന് പതിനഞ്ച് രൂപയ്ക്ക് ലഭിച്ച തക്കാളി ഇന്ന് വാങ്ങണമെങ്കിൽ പത്ത് രൂപ അധികം നൽകണം. ഒരു കിലോ ഇഞ്ചിക്ക് അമ്പത് രൂപയാണ് കൂടിയത്. നാരങ്ങാ വെള്ളത്തിനുപോലും ചെറുനാരങ്ങ വാങ്ങാൻ ആളുകൾ മടിക്കുകയാണ്. കാരണം നൂറു രൂപ കൊടുത്താലെ ഒരു കിലോ ചെറുനാരങ്ങ കിട്ടു. എല്ലാ പച്ചക്കറികൾക്കും ഒരുപോലെ വിലക്കയറ്റം ഇല്ലാത്തതാണ് ഏക ആശ്വാസം.