ഇത് നവരാത്രിക്കാലം. ശക്തിസ്വരൂപിണിയായ ദേവി നവഭാവങ്ങളിൽ മഹിഷാസുരനുമായി യുദ്ധം ചെയ്യുകയും അസുരനെ വധിക്കുകയും ചെയ്തു. അതിനാൽതന്നെ നവ രസ വർണ്ണ പ്രധാനമാണ് നവരാത്രി ആഘോഷം..9 രാത്രികൾ...തിന്മയേ ഇല്ലാതാക്കാൻ ജഗന്മാതാവ് 9 രൂപഭാവത്തിൽ അവതരിച്ചു. 10ാം നാൾ മഹിസാരുമർദിനിയായി മഹിഷനെ വധിച്ചു.ആ സ്മരണപുതുക്കലാണ് നവരാത്രി എന്ന് കരുതപ്പെടുന്നു. ഭാവ രസ വർണപ്പൊലിമയാണ് നവരാത്രിയുടെ പ്രത്യേകത. 9 ദേവീഭാവങ്ങളും, 9 രസങ്ങളെ നവവർണങ്ങളെ സൂചിപ്പിക്കുന്നു. ഈ 9 ദേവിഭാവത്തിലും ക്ഷേത്രങ്ങളുണ്ട് ഇന്ത്യയിൽ.