കോഴിക്കോടിന്റെ വൈകുന്നേരത്തിന് സംഗീത മഴയായി  പി.ജയചന്ദ്രന്‍.  മുഹമ്മദ് റഫി ഫൗണ്ടേഷന്‍ അവാര്‍ഡ് വിതരണചടങ്ങിലാണ് അദ്ദേഹം പാടിയത്.  സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മുഹമ്മദ് റഫി ഫൗണ്ടേഷന്‍ പുരസ്കാരം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അദ്ദേഹത്തിന് സമ്മാനിച്ചു..വൈവിധ്യത്തെ ബഹുമാനിക്കാനുള്ള മലയാളികളുടെ മനസ്സ് രാജ്യത്തിനു മാതൃകയാണെന്ന്  ഗവര്‍ണര്‍ പറഞ്ഞു. 

കോഴിക്കോടുകാര്‍ക്കു മുന്നില്‍ ഹിന്ദിയില്‍ പാടുമ്പോള്‍ ശ്രദ്ധിക്കമെന്ന മുഖവുരയോടെയാണ് പി.ജയചന്ദ്രന്‍  തുടങ്ങിയത് .സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള മുഹമ്മദ് റഫി ഫൗണ്ടേഷന്‍ പുരസ്കാരം  വാങ്ങാനായാണ് അദ്ദേഹം കോഴിക്കോടെത്തിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഇത്  അദ്ദേഹത്തിന് സമ്മാനിച്ചത് .സംഗീതത്തോടുള്ള മലയാളികളുടെ ഇഷ്ടം ആശ്ചര്യപ്പെടുത്തുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

വൈവിധ്യത്തെ ബഹുമാനിക്കാനുള്ള മലയാളികളുടെ മനസ്സ് രാജ്യത്തിനു മാതൃകയാണ്. ലോകത്തെ ഒന്നായി  കാണാനുള്ള വിശാല മനസ്സു വേണമെന്നാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്.  പലരും മതം സ്വന്തം കാര്യങ്ങൾ‍ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നതാണ് ഇന്നത്തെ പല പ്രശ്നങ്ങൾക്കും കാരണമെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.  മുഹമ്മദ് റഫി ഫൗണ്ടേഷന്റെ പി. മൊയ്തീൻകോയ പുരസ്കാരം മ്യൂസിക് തെറാപിസ്റ്റ് ഡോ.മെഹറൂഫ് രാജിനും അദ്ദേഹം സമ്മാനിച്ചു.