സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി കേരളാ തമിഴ്‌നാട് അതിര്‍ത്തി മലനിരയായ ചതുരംഗപ്പാറമെട്ട്. കാറ്റാടി യന്ത്രങ്ങളും, തമിഴ്‌നാടന്‍ ഗ്രാമങ്ങളുടെ വിദൂര കാഴ്ചയും  ആസ്വദിക്കുന്നതിന് നിരവധി സഞ്ചാരികളാണ് എത്തുന്നത്.  അടിസാഥാന സൗകര്യങ്ങളൊരുക്കിയാല്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും.

പൂപ്പാറ-കുമളി റൂട്ടില്‍ ചതുരംഗപ്പാറയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മലകയറിയാല്‍ ഇവിടെയെത്താം. തമിഴ്‌നാടിന്റെ ഭാഗമായ ഇവിടെ നിന്ന് രണ്ടായിരം അടി താഴ്ചയിലുള്ള തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടെ വിദൂര ദൃശ്യങ്ങളും, തമിഴ്‌നാട് വൈദ്യുതി ഉല്‍പാദനത്തിന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന കാറ്റാടി യന്ത്രങ്ങളും, കോടമഞ്ഞിറങ്ങുന്ന അതിര്‍ത്തി മലനിരകളും കൺകുളിർക്കെ ആസ്വദിക്കാം. നിര്‍ത്താതെ വീശിയടിക്കുന്ന തണുത്ത കാറ്റും ഇവിടുത്തെ പ്രത്യേകതയാണ്. എന്നാല്‍ ഇവിടേയ്ക്ക് എത്തുന്നതിനുള്ള വഴി ശോചനീയം.  അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതും പ്രതിസന്ധിയാണ്. 

സുരക്ഷാ വേലികളില്ലാത്ത ചെങ്കുത്തായ മലനിരകളുടെ കോണിലാണ്. സഞ്ചാരികള്‍ സെല്‍ഫിയെടുക്കുന്നത്. ഇവരെ നിയന്ത്രിക്കുന്നതിനും ഇവിടെ ആരുമില്ല. തമിഴ്‌നാട് സര്‍ക്കാര്‍ ഇടപെട്ട് പ്രദേശത്ത് വേണ്ട സുരക്ഷാ സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നാണ് സഞ്ചാരികളുടെയടക്കം ആവശ്യം.