ഇടുക്കിയുടെ ലോറേഞ്ചില്‍ പുതിയൊരു വിനോദസഞ്ചാരകേന്ദ്രം കൂടി ഉയര്‍ന്ന് വരികയാണ്.  മഞ്ഞു വീണ പുലരികൾ ഒരുപാട്  കണ്ടാലും സഞ്ചാരികളുടെ ഹൃദയം കീഴടക്കും ഏഴലൂര്‍ ആനപ്പാറയിലെ കാഴ്ച്ചകള്‍. മഞ്ഞുപുതച്ച ആനപ്പാറയിലേയ്ക്ക് ഒരു യാത്ര.

 

ഇടുക്കി തൊടുപുഴയില്‍ നിന്ന് രാവിലെ അഞ്ചരയ്ക്ക് യാത്ര തുടങ്ങിയതാണ്. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം റൂട്ടില്‍ 12 കിലോമീറ്റര്‍, ചെറുതോട്ടിങ്കര പിന്നിട്ട് മലയുടെ താഴെവരെയെ വാഹനമെത്തു. പിന്നെ ഒരു കിലോമീറ്റര്‍  മലകയറ്റം. ഒാഫ് റോഡ് ബൈക്കുകളും മലമുകളിലേയ്ക്ക് എത്തും. 

അതിവിശാലമായ രണ്ട് പാറകളാണ് നമ്മെ സ്വീകരിക്കുന്നത് ആനപ്പായും , ചേനപ്പാറയും. ഇതിന് ഒരു വശം പടിഞ്ഞാറേ കോടിക്കുളവും ,മറുവശത്ത് ഏഴല്ലൂരുമാണ്. 

മലയിലേക്ക് സൂര്യരശ്മികള്‍ക്കിടയിലൂടെ ഇങ്ങനെ മഞ്ഞ് നിറയുന്ന  കാഴ്ച്ച അതിമനോഹരം.  രാത്രി മഴപെയ്തു തോര്‍ന്നാല്‍ മാത്രം, പുലര്‍ച്ച ഈ മഞ്ഞിന്റെ പുതപ്പ് വ്യക്തമായി കാണാം. 

 

ഒാഫ്റോഡ് ബൈക്കുകളിലും മറ്റും കൂട്ടമായെത്തി, ടെന്റില്‍ താമസിച്ച് ഈ പുലരിയാസ്വദിക്കാം.

ഇടുക്കിയുടെ ലോറേഞ്ചില്‍ ഒറ്റയാത്രയില്‍ തന്നെ വലിയ ചെലവില്ലാതെ കണ്ടു മടങ്ങാനാകുന്ന സ്ഥലങ്ങളാണ് തൊമ്മന്‍കുത്തും, ആനയാടിക്കുത്തും, ആനപ്പാറയുമെല്ലാം. പച്ചപ്പും, മഞ്ഞും, മലകളുമെല്ലാം നിറയുന്ന കാഴ്ച്ചകള്‍ .