chenkal-farmers

മഹാപ്രളയത്തില്‍ കൃഷിനാശമുണ്ടായ തിരുവനന്തപുരം ചെങ്കലിലെ കര്‍ഷകരെ തിരിഞ്ഞുനോക്കാതെ സര്‍ക്കാര്‍. നാനൂറിലേറെ കര്‍ഷകരുടെ കൃഷി പൂര്‍ണമായും നശിച്ചിട്ടും ആര്‍ക്കും ധനസഹായം നല്‍കിയില്ല. ഇതോടെ പലിശയ്ക്ക് പണം വാങ്ങി കൃഷി തുടങ്ങിയ കര്‍ഷകരിപ്പോള്‍ കൃഷി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ്. 

2018ലെ പ്രളയത്തില്‍ തിരുവനന്തപുരത്ത് ഏറ്റവും അധികം കൃഷിനാശമുണ്ടായ പ്രദേശമാണ് നെയ്യാറ്റിന്‍കരയ്ക്കടുത്ത് ചെങ്കല്‍ പഞ്ചായത്തിലെ വ്ളാത്താങ്കര കാര്‍ഷികഗ്രാമം. പ്രളയം കഴിഞ്ഞ് ഒന്നര വര്‍ഷമാകുമ്പോഴും നൂറ് രൂപയുടെ സഹായത്തിന് പോലും സര്‍ക്കാര്‍ ഓഫീസുകള്‍ കയറി മടുക്കുകയാണ് ഈ കര്‍ഷകര്‍

കൃഷിയല്ലാതെ മറ്റൊരു ജീവിതമില്ലാത്ത കര്‍ഷകര്‍ കൊടുപലിശയ്ക്ക് കടംവാങ്ങിയാണ് കൃഷിയും ജീവിതവും മുന്നോട്ടുകൊണ്ടുപോകുന്നത്.

 നവകേരളം പറയുന്ന മുഖ്യമന്ത്രിയും കാര്‍ഷികക്ഷേമം പറയുന്ന കൃഷിമന്ത്രിയും കേള്‍ക്കാനാണ് ഈ വാക്കുകള്‍.