അറുപതാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ പ്രചാരണാര്‍ഥം അറുപതോളം കുട്ടികള്‍ ചേര്‍ന്നൊരുക്കിയ പഞ്ചാരിമേളം ശ്രദ്ധേയമായി. കലോല്‍സവത്തിന്റെ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പഞ്ചാരിമേളം അരങ്ങേറിയത്.
ഇരുപത്തിയെട്ട് വര്‍ഷത്തിനുശേഷമെത്തുന്ന സംസ്ഥാന സ്കൂള്‍ കലോല്സവത്തിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായാണ് ഇൗ കുട്ടിക്കൂട്ടം മേള വിസ്മയം തീര്‍ത്തത്. മേലാങ്കോട് ഗവണ്മെന്റ് യു.പി സ്കൂളിലെ അറുപതോളം കുട്ടികളാണ് പരിപാടിയില്‍ പങ്കെടുത്തത്. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന്റെ പ്രചാരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടിക്കൂട്ടത്തിന്റെ കൊട്ടിപ്പാട്ട് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ഉണ്ണിമാരാര്‍ മേളത്തിന് നേതൃത്വം നല്കി. പാഞ്ചാരിമേളം കൊട്ടാനായി ഒരു മാസത്തോളം നീണ്ട പരിശീലനമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്ന് സംഘാടകര്‍ പറഞ്ഞു.
കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്കൂളിലായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടിക്കൂട്ടത്തിന്റെ കൊട്ടിപ്പാട്ട് അരങ്ങേറി.