സമ്പന്നമായ ഓട്ടൻതുള്ളൽ വേദിയിൽ നിറഞ്ഞാടി കുട്ടിവേഷക്കാർ. പദാവർത്തനമില്ലാതെ വ്യത്യസ്തത പുലർത്താൻ മത്സരിച്ച കാഴ്ചയാണ് പടന്നക്കാട് ബേക്കൽ ക്ലബ് ഓഡിറ്റോറിയത്തിലെ പതിനഞ്ചാം വേദി കണ്ടത്. 

പച്ചപ്പാർന്നതായിരുന്നു തുള്ളൽ വേദി. നല്ല ഓഡിറ്റോറിയം. നല്ല പരിസരം. പതിവില്ലാത്ത കാഴ്ച തന്നെയാണിത്. ഏതെങ്കിലും ആളെത്താത്ത വേദിയാണ് പതിവ്. ഗണേശ വന്ദനം നടത്തി പിന്നെ വേദിയെ ചടുലമാക്കിയായിരുന്നു ഓരോ  മത്സരാർഥിയും മംഗളം പാടിയിറങ്ങിയത്. ഗരുഢഗർവഭംഗം കിരാതം ഉത്തരാസ്വയംവരം എന്നിങ്ങനെ വിവിധ പദങ്ങളാൽ കുട്ടികൾ ഈ വേദിയെ വിരസമാക്കാതെ നിർത്തി.