sree-chithra

തിരുവനന്തപുരം ശ്രീചിത്രയില്‍ ചികില്‍സാ ഇളവുകള്‍ വെട്ടിക്കുറച്ചതോടെ രോഗികള്‍ നെട്ടോട്ടമോടുന്നു. ലക്ഷങ്ങള്‍ ചെലവുവരുന്ന അര്‍ബുദം ഉള്‍പ്പെടെയുള്ള ചികില്‍സയ്ക്ക് മാര്‍ഗം കാണാതെ പൊട്ടിക്കരയുന്നവരേയും തിരികെ മടങ്ങുന്നവരെയും ആശുപത്രിക്ക്് മുമ്പില്‍ ‍ഞങ്ങള്‍ കണ്ടു. കേന്ദസര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമായതു കൊണ്ട് രോഗികളുടെ നിസഹായതയ്ക്ക് മുമ്പില്‍ കൈമലര്‍ത്തുകയാണ് സംസ്ഥാന ആരോഗ്യവകുപ്പ് . 

കാസര്‍കോടുനിന്നെത്തിയതാണ് ഈ അമ്മ... 24 കാരിയായ മകള്‍ക്ക് ലിംഫോമയെന്ന കാന്‍സറാണ്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഒരു ലക്ഷത്തി അറുപതിനായിരം രൂപ എവിടെ നിന്നുണ്ടാക്കുമെന്ന് കൂലിപ്പണിക്കാരിയായ ഈ അമ്മയ്ക്കറിയില്ല. 

നാഡീസംബന്ധമായ അസുഖത്തിന് ചികില്‍സ തേടിയ മത്സ്യത്തൊഴിലാളി കുടുംബാംഗമായ  യുവാവിന്റെ സഹോദരിയേയും  കണ്ടു ആശുപത്രിക്ക് മുമ്പില്‍. കാരുണ്യ ഇന്‍ഷുറന്‍സ് കാര്‍ഡൊക്കെയുണ്ട്...അഞ്ചു ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന ആയുഷ്മാന്‍ ഭാരത് – കാരുണ്യ ഇന്‍ഷുറന്‍സ് സ്കീം പോലും ശ്രീചിത്രയില്‍ ലഭ്യമല്ല. ഇതിനു പുറമെയാണ് ചികില്‍സാ ഇളവിന് അര്‍ഹരായവരെ കണ്ടെത്താന്‍ സംസ്ഥാനത്ത് ഒട്ടും പ്രായോഗികമല്ലാത്ത മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. വീടില്ലാത്ത, ടോയ് ലററ് ഇല്ലാത്ത, ടിവിയില്ലാത്ത മാറാരോഗിയോ വിധവയോ ഉളള തുടങ്ങി ഒന്‍പതില്‍ ഏഴ് മാനദണ്ഡങ്ങളെങ്കിലും പാലിച്ചാലേ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണെങ്കിലും സൗജന്യ ചികില്‍സ ലഭിക്കൂ. എപിഎല്‍ ആണെങ്കില്‍പ്പോലും സാമ്പത്തിക സ്ഥിതി അനുസരിച്ച് നല്കിയിരുന്ന ചികില്‍സാ ഇളവുകളും നിര്‍ത്തി