തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകട്രസ്റ്റിന്റെ 12–ാമത് ബഷീർ അവാര്‍ഡ് ടി പത്മനാഭന്റ 'മരയ' എന്ന കഥാസമാഹാരത്തിന്. 50,000 രൂപയും പ്രശസ്തിപത്രവും സിഎൻ കരുണാകരന്‍ രൂപകൽപന ചെയ്ത പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്‍മദിനമായ ജനുവരി 21 ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.
മലയാളത്തിലെ ഏറ്റവും വലിയ കഥാകാരന്‍മാരിൽ ഒരാളായ ബഷിറിന്റെ പേരിലുള്ള പുരസ്കാരം ഈ വലിയ കഥാകാരനുള്ള മഹത്തായ ഉപഹാരമായിരിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ഡോ.എം തോമസ് മാത്യു, കെസി നാരായണൻ, ഡോ.കെ.എസ് രവികുമാർ എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനലാണ് പുരസ്കാരം നിശ്ചയിച്ചത്.