TAGS

പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും എഴുത്തുംവായനയുമായി എഴുപത്തിയെട്ടാം വയസിലും മലയാളത്തിെനാപ്പമുണ്ട് കവി ഇയ്യങ്കോട് ശ്രീധരന്‍. കണ്ണൂരുകാരനാണെങ്കിലും അന്‍പതുവര്‍ഷത്തിേലറെയായി പാലക്കാടിനൊപ്പമാണ് ഇയ്യങ്കോടിന്റെ ജീവിതം.

കൊല്ലങ്കോട്ടെ വീട്ടിന്റെ ഉമ്മറത്തിരുന്ന് മനസിലുളളതെല്ലാം കുറിച്ചുവയ്്ക്കുകയാണ്‌ ഇയ്യങ്കോട് ശ്രീധരന്‍. എഴുപത്തിയെട്ട് അത്ര കൂടുതലല്ലെങ്കിലും ആരോഗ്യം അത്ര പോരെന്ന് കവിക്കും തോന്നുന്നു. ഒാര്‍മക്കുറിപ്പുളെഴുതുന്നതിലാണ് ഇപ്പോള്‍ താല്‍പര്യമേറെ. എത്ര, എന്തൊക്കെയെഴുതിയാലും മഹാകവി പി.കുഞ്ഞിരാമന്‍നായരെ മറന്നൊന്നും ഇയ്യങ്കോടിനില്ല. പതിനഞ്ചാം വയസിൽ എഴുത്തിന്റെ വഴിയിലേക്കു തിരിഞ്ഞ ഇയ്യങ്കോട്, മഹാകവി പി.യുടെ സുഹൃത്തും സന്തതസഹചാരിയുമായുമായിരുന്നു.

ഒൻപത് കാവ്യ സമാഹാരങ്ങൾ, അഞ്ച് ജീവചരിത്രങ്ങൾ, പത്ത് ഒാര്‍മക്കുറിപ്പുകള്‍, നാലു വീതം നോവലുകളും ‍നാടകങ്ങളും, മൂന്നു യാത്ര വിവരണങ്ങൾ, ആട്ടക്കഥകൾ തുടങ്ങി എഴുത്തിനെല്ലാം വിലയേറിയ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്്. 1961 ൽ അധ്യാപകനായി കണ്ണൂരില്‍ നിന്ന് കൊല്ലങ്കോട് എത്തിയതാണ് കവി. 

   കലാമണ്ഡലം സെക്രട്ടറിയായിരിക്കെ കഥകളിയുമായി യൂറോപ്യൻ രാജ്യങ്ങളിൽ പര്യടനം നടത്തി. സംഗീത നാടക അക്കാദമി,സാഹിത്യ അക്കാദമി,ബാലസാഹിത്യ ഇന്‍സ്റ്റിറ്റൂട്ട്, പുരോഗമന കലാ സാഹിത്യ സംഘം എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച ഇയ്യങ്കോടിനെക്കുറിച്ച് പറയാനേറെയുണ്ട്.