തിരുവനന്തപുരം കനകക്കുന്നിനെ പൂന്തോട്ടമാക്കി വസന്തോല്‍സവത്തിന് തുടക്കം. രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പുഷ്പമേളയിലേക്ക് ആസ്വാദകരുടെ ഒഴുക്കാണ്.

 

കനകക്കുന്നിലെ പൂക്കാലം കാണാന്‍ പൂരത്തിരക്കാണ്. വിവിധയിനം ഓര്‍ക്കിഡുകളും, പല നിറത്തിലുള്ള റോസയും, ജലസസ്യങ്ങളുമെല്ലാം ആസ്വാദകരുടെ മനം കവരും.  ബംഗളൂരുവില്‍ നിന്നെത്തിച്ച ഇരുപതിനായിരത്തോളം ചെടികളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.

 

ക്രിസ്മസ് അവധി അടുത്തതോടെ വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ കുടുംബമായെത്തുന്നവരും നിരവധിയാണ്. കാര്‍ഷിക പ്രദര്‍ശനം, ഔഷധ സസ്യങ്ങളുടെ വിപണനം, ഭക്ഷ്യ മേള എന്നിവയും ആസ്വാദകര്‍ക്കായി കനകക്കുന്നിലുണ്ട്.