munnar-plastic

TAGS

മൂന്നാറില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് സമ്പൂര്‍ണ പ്ലാസ്റ്റിക്ക്  നിരോധനം ഏര്‍പ്പെടുത്തുമെന്ന് ദേവികുളം സബ് കലക്ടര്‍ പ്രേം ക്യഷ്ണന്‍. മൂന്നാര്‍ പഞ്ചായത്ത് ഹരിത കേരളം മിഷനുമായി  സഹകരിച്ചാണ്  പദ്ധതി.  ഡിസംബര്‍ 30ന് മൂന്നാറിന്റെ കവാടത്തില്‍ ആദ്യ ചെക്ക്പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങും.

സര്‍ക്കാരിന്റെ ഉത്തരവുപ്രകാരം മൂന്നാറില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ നാട്ടുകാര്‍ക്കും സഞ്ചാരികള്‍ക്കും ബോധവല്‍ക്കരണം നല്‍കും. രണ്ടാംഘട്ടമായി മൂന്നാറിലെ  മുന്നിടങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. 

ജനുവരി 1 മുതല്‍ അര ലിറ്ററുള്ള വെള്ള കുപ്പികള്‍ മാത്രമായിരിക്കും അനുവദിക്കുക. കുടുതല്‍ കൈവശം വയ്ക്കുന്നവരകില്‍ നിന്നും പിഴ ഈടാക്കും. 

മൂന്നാര്‍ ടൗണിലെ ഡംബിങ്ങ് യാര്‍ഡില്‍ വരും ദിവസങ്ങളിൽ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിരോധിക്കും. പകരമായി  പഞ്ചായത്തിന്റെ വാഹനം ദിവസവും മൂന്നുനേരം കടകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കും. വിവിധ സംഘടനകള്‍, വ്യാപാരികള്‍ തുടങ്ങിയവരുടെ നേത്യത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ എല്ലാവരും സബ് കലക്ടറുടെ ആവശ്യം അംഗീകരിച്ചു.