പുത്തുമല ദുരന്തത്തേയും പ്രളയത്തേയും ഒാര്‍മിപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് ഫ്ളവര്‍ ഷോ. കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ  ഫ്ലവര്‍ഷോ കാഴ്ചക്കാര്‍ക്ക് പുത്തന്‍ അനുഭവമാണ് സമ്മാനിക്കുന്നത്. 

പ്രളയസമയത്ത് കേരളത്തെ കൈപിടിച്ചുയര്‍ത്തിയവരെ ഒാര്‍മിക്കുകയാണ് കോഴിക്കോട് നടക്കുന്ന ഫ്ലവര്‍ ഷോയില്‍.പൂക്കള്‍കൊണ്ടാണ് അതിജീവനത്തിന്റെ മാതൃക തീര്‍ത്തത്.  ഇരുപത്തി അയ്യായിരം റോസാപ്പൂക്കള്‍ കൊണ്ടു തീര്‍ത്ത ഫ്ലവര്‍ ഹൗസാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന മറ്റൊന്ന് .കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ 43മാത് ഫ്ലവര്‍ ഷോ ആണിത്.സസ്യ ഹരിതവല്‍ക്കരണം എന്നതാണ് ഇത്തവണത്തെ സന്ദേശം.

മരുഭൂമിയില്‍ മാത്രം കാണുന്ന പൂക്കള്‍ക്കും ചെടികള്‍ക്കുമായി പ്രത്യേകയിടം തന്നെ ഒരുക്കി. ഉപയോഗ ശൂന്യമായ മരച്ചില്ലകളും കൊമ്പുകളും പൂക്കള്‍കൊണ്ട് അലങ്കരിച്ച് എങ്ങനെ പൂന്തോട്ടം ഒരുക്കാമെന്നതും ശ്രദ്ധയമായി. ഒരു ലക്ഷത്തിനടുത്ത് പൂക്കളാണ് ഫ്ലവര്‍ ഷോയിലുള്ളത്.ചെടിതൈകളുടെ വില്‍പ്പനയും പ്രദര്‍ശനത്തിനൊപ്പം ഒരുക്കിയിരുന്നു.പൂക്കള്‍ കാണാനും  അവ വാങ്ങുന്നതിനുമായി നിരവധിപേരാണ് ഇവിടെ എത്തുന്നത്.