തണുത്തു വിറയ്ക്കുന്ന മൂന്നാറില്‍ പൂക്കളുടെ നിറക്കാഴ്ച്ചയൊരുക്കി വിന്റര്‍ കാര്‍ണിവല്‍.കാര്‍ണിവല്‍ ആസ്വദിക്കാനെത്തുന്നവരുടെ എണ്ണമേറുകയാണ്. ഈ മാസം 25വരെയാണ് മൂന്നാറിന്റെ മഞ്ഞുകാല ആഘോഷങ്ങള്‍.
മൂന്നാറില്‍ മഞ്ഞുകാലമാസ്വദിക്കാന്‍ എത്തുന്നവരുടെ തിരക്കേറിയതോടെ, വിന്‍റര്‍ കാര്‍ണിവെല്‍ വന്‍ വിജയമായി. ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നുള്ള മൂന്നാറിന്റെ രാത്രി ദൃശ്യം സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. വൈകുന്നേരങ്ങളിലെ തണുത്ത കാലാവസ്ഥയില്‍ കാര്‍ണിവല്‍ കണ്ട് മടങ്ങുന്നവരും ഏറെ. വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ ലക്ഷ്യമിട്ട് ഒരുക്കിയിട്ടുള്ള മറ്റ് പരിപാടികള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കാര്‍ണിവലിനോടനുബന്ധിച്ച് ദിവസവും വൈകുന്നേരം കലാസന്ധ്യയും നടത്തുന്നുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷ്യമേളയും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധ റൈഡുകളും പെഡല്‍ബോട്ട് സംവിധാനവും കാര്‍ണിവലിനെ ആകര്‍ഷകമാക്കുന്നു. കുട്ടികള്‍ക്ക് 20ഉം മുതിര്‍ന്നവര്‍ക്ക് 30രൂപയുമാണ് പ്രവേശന ഫീസ്. വരും ദിവസങ്ങളില്‍ ഇവിടെ തിരക്കേറുമെന്നാണ് പ്രതീക്ഷ.