കവയിത്രി സുഗതകുമാരിക്ക്  ആള്‍ക്കൂട്ടവും ആഘോഷവുമില്ലാതെ എണ്‍പത്തിയാറാം പിറന്നാള്‍. മാനവീയം വീഥിയില്‍ കവയിത്രി തന്നെ നട്ട നീര്‍മാതളത്തിന്റെ തണലിലായിരുന്നു സുഹൃത്തുകളൊരുക്കിയ ഒത്തുചേരല്‍. 

പായസത്തിന്റെയും കവിതയുടെയും മധുരം നിറഞ്ഞ വൈകുന്നേരത്ത് അനാര്‍ഭാടമായ ആഘോഷം.  പക്ഷേ കവയിത്രിയുടെ സന്തോഷം മറ്റൊന്നായിരുന്നു. വിപ്ലവകാരിയായ കൂത്താട്ടുകുളം മേരിയില്‍ നിന്ന് ഏറ്റുവാങ്ങി താന്‍  നട്ട നീര്‍മാതളതൈ മരമായി തണല്‍ തരുന്നതിന്റെ ആനന്ദം. 

സൈലന്‍് വാലി സമരകാലത്ത് പ്രാര്‍ഥനയെന്നോണം എഴുതിയ കവിത ഉള്‍പ്പടെ ആലപിച്ച് സുഹൃത്തുക്കളും ശിഷ്യരും. അങ്ങനെ ഒരിക്കല്‍ക്കൂടി മാനവീയം വീഥിയിലെ നീര്‍മാതളത്തറ ഒത്തുചേരലിന് സാക്ഷിയായി. ആശംസകളും പ്രാര്‍ഥനകളും ഏറ്റുവാങ്ങി നിറഞ്ഞമനസ്സോടെ