സ്കൂൾ വാർഷികത്തിൽ മുഖ്യാതിഥിയായി എത്തിയത് ഒരു റോബോട്ട് .പത്തനംതിട്ട പ്രമാടം നേതാജി സ്കൂളിലെ വാർഷികത്തിനാണ് മുഖ്യാതിഥിയായി കുഞ്ഞൻ റോബോട്ട് എത്തിയത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകിയും പ്രഭാഷണം നടത്തിയും റോബോട്ട് കുട്ടികൾക്കിടയിൽ താരമായി

സ്കൂൾ വാർഷികവേദിയിൽ എം.എൽ എ അടക്കം എല്ലാവരും എത്തി . എന്നാൽ കുട്ടികളെല്ലാം ആകാംഷയോടെ കാത്തിരിന്നത് മുഖ്യാതിഥിയായ റോബോട്ടിനു വേണ്ടി. ഒടുവിൽ സദസ്സിനു പുറകിൽ നിന്ന് നിറഞ്ഞ കയ്യടികളോടെ കുഞ്ഞൻ റോബോട്ടിന്റെ വരവ്

വേദിയിൽ എത്തി റോബോട്ടിന്റെ വക നേതാജി സ്കൂളിന്റെ ചരിത്രവും അത്യുഗ്രൻ പ്രസംഗവും. പിന്നീട് കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടികളും  പ്രത്യേക പരിശീലനം നേടിയ 30 വിദ്യാർത്ഥികളാണ് റോബോട്ടിനെ നിയന്ത്രിച്ചത് 

കുട്ടികളുമായി ഏറെ നേരം സംവദിച്ചതിനു ശേഷമാണ് റോബോട്ട് മടങ്ങിയത് സംസ്ഥാനത്തെ മികച്ച ശാസ്ത്ര വിദ്യാലയത്തിനുള്ള പുരസ്കാരം പ്രമാടം നേതാജി സ്കൂളിനു ലഭിച്ചിട്ടുണ്ട്