പതിനഞ്ചു വർഷത്തിലേറെയായി വൈദ്യുതിയും, കുടിവെള്ളവുമില്ലാതെ പാലക്കാട് കപ്പൂർ പഞ്ചായത്തിലെ പറക്കുളം ഇരുപത്തിയാറാം നമ്പർ അംഗൻവാടി. അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് കുഞ്ഞുങ്ങളുടെ പഠനത്തെയും ബാധിക്കുന്നു.

 

വേനൽ കനക്കും മുൻപു തന്നെ പറക്കുളത്തെ 26 )o നമ്പർ അംഗൻവാടി  പൊള്ളുകയാണ്. ചൂടിൽ വിയർത്തൊലിക്കുന്ന കുട്ടികൾ . അൽപം കാറ്റു കൊള്ളണമെങ്കിൽ, ഭക്ഷണം കഴിക്കണമെങ്കിൽ വരാന്തയിൽ ചെന്നിരിക്കേണ്ട ഗതികേടാണ്. വർഷങ്ങളായി ഇതൊക്കെ എല്ലാവരോടും പറയുന്നതാണെങ്കിലും വൈദ്യുതിയെത്തിക്കാൻ ആരുമില്ല.

 

 

വെള്ളം പോലും കിട്ടാക്കനിയാണിവിടെ. പറക്കുളത്തെ സ്വകാര്യ കമ്പനികളിൽ നിന്ന് ശേഖരിച്ചാണ് ഭക്ഷണത്തിനും, പ്രാഥമികാവശ്യങ്ങൾക്കും വെള്ളം കൊണ്ടുവരുന്നത്. കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാലും കുട്ടികളുടെ എണ്ണവും കുറഞ്ഞു. എന്നാൽ പുതിയ അംഗൻവാടി കെട്ടിടം നിർമിക്കാൻ  നടപടി തുടങ്ങിയെന്നാണ് പഞ്ചായത്ത് അംഗം പറയുന്നത്.