എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കഥപറഞ്ഞ് സാമൂഹിക പ്രവര്‍ത്തക ദയാഭായിയുടെ തെരുവുനാടകം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് പ്രസ്ക്ലബ്ബുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോളജ് വിദ്യാര്‍ഥികളും നാടകത്തില്‍ പങ്കാളികളായി.

 

പത്തനംതിട്ട മുനിസിപ്പല്‍  ഓപ്പണ്‍സ്റ്റേജ് ആയിരുന്നു വേദി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നൊമ്പരങ്ങള്‍ നാടകരൂപത്തില്‍ കാണികളിലെയ്ക്കെത്തിച്ചു ദയാഭായ്. ദുരിതബാധിതരോടുള്ള അവഗണനയും,   മാറിവന്ന സര്‍ക്കാരുകള്‍ നടത്തിയ വാഗ്ദാന ലംഘനവുമൊക്കെ നാടകത്തിന്റെ വിഷയമായി.

 

കാതോലിക്കേറ്റ് കോളജിലെ വിദ്യാര്‍ഥികളും നാടകാവതരണത്തില്‍ പങ്കാളികളായി.

 

കോളജിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തെരുവുനാടകം ജില്ലയുടെ വിവിധഭാഗങ്ങളില്‍ അരങ്ങേറി