jail-09

സെന്‍ട്രല്‍ ജയിലുകളില്‍ കൗണ്‍സിലര്‍മാരെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളെയും അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. തടവുകാരുടെ മാനസിക സംഘര്‍ഷം ആത്മഹത്യയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. മാര്‍ച്ച് മുപ്പത്തി ഒന്നിന് മുന്‍പായി മുഴുവന്‍ ജയിലുകളിലും വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം നടപ്പാക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.  

തടവുകാരുടെ മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് ലക്ഷ്യം. പരിഹാരമായാണ് കൗണ്‍സിലറെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെയും നിയമിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. മുഴുവന്‍ ജയിലുകളിലും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം മാര്‍ച്ച് മുപ്പത്തി ഒന്നിന് മുന്‍പായി ഉറപ്പാക്കും. റിമാന്‍ഡ് തടവുകാരെ ജയിലിലേക്ക് കൊണ്ടുപോകുന്ന യാത്ര ഒഴിവാക്കാനാകും. സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്ന ജയിലുകളിലെ പോരായ്മ പരിഹരിക്കുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.  

വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളില്‍ വിജയിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പ്ലാസ്റ്റിക് സഞ്ചി നിര്‍മാണ യൂണിറ്റ്, എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും ജയില്‍ ഡി.ജി.പി നിര്‍വഹിച്ചു.