deepa

കാന്‍സറിനെ അസാമാന്യമായ ധൈര്യം കൊണ്ട് നേരിട്ട കഥയാണ് വയനാട് ബത്തേരിയിലെ അധ്യാപികയായ ദീപയ്ക്ക് പറയാനുള്ളത്. രണ്ട് കാന്‍സറുകളെ തോല്‍പ്പിച്ച ഈ ടീച്ചര്‍ മനക്കരുത്തിന്റെ പാഠങ്ങള്‍ കൂടിയാണ് കുട്ടികള്‍ക്കും സമൂഹത്തിനും പകര്‍ന്ന് നല്‍കുന്നത്.

കണക്ക് അധ്യാപികയാണ് ദീപ എല്‍സി. രണ്ട് വര്‍ഷം മുമ്പ് ജീവിതത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. രണ്ട് തരം കാന്‍സറുകളാണ് ടീച്ചറെ വെല്ലുവിളിച്ചത്. മനസ് ഉലയാതെ നിന്നാല്‍ എന്തിനെയും കീഴടക്കാമെന്ന് ഈ അധ്യാപിക പഠിപ്പിക്കുന്നു.

സമൂഹവും ബന്ധുക്കളും നല്‍കുന്ന പിന്തുണയാണ് ഒരു രോഗിക്ക് കിട്ടുന്ന ഏറ്റവും വലിയ മരുന്നെന്ന് ടീച്ചറുടെ അനുഭവസാക്ഷ്യം. കഴിഞ്ഞ ദിവസം വയനാട്ടിലെ ഒരു സ്വകാര്യ ആശുപത്രി അവിടുത്തെ കാന്‍സര്‍ രോഗികള്‍ക്ക് പ്രചോദനം പകര്‍ന്ന് കൊടുക്കാന്‍ ക്ഷണിച്ചത് ഈ അധ്യാപികയെയാണ്. രോഗം വന്നാല്‍ എല്ലാം അവസാനിച്ചു എന്നുകരുതുന്നവരോട് ടീച്ചര്‍ക്ക് പറയാനുള്ളത് ഇതാണ്.