സ്തനാരോഗ്യപരിശോധനയെ കുറിച്ച് ഇനി സ്ത്രീകള്‍ക്ക് ആശങ്ക വേണ്ട. വേദനയില്ലാത്ത, റേഡിയേഷന്‍രഹിത സ്തന പരിശോധന സാധ്യമാക്കുകയാണ് ഐ ബ്രെസ്റ്റ് എക്സാമെന്ന നൂതന കാന്‍സര്‍ രോഗനിര്‍ണയ ഉപകരണം. യുഎസ് ആസ്ഥാനമായുള്ള യു ഇ ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഈ ഉപകരണം കേരളത്തിലും സ്തനാര്‍ബുദ പരിശോധനയ്ക്കായ് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.
അര്‍ബുദങ്ങളില്‍ രോഗമുക്തിക്കുള്ള സാധ്യത 90 ശതമാനം കൂടതലായുള്ളത് സ്തനാര്‍ബുദത്തിന് തന്നെ. തുടക്കത്തിലേ കണ്ടെത്തിയാല്‍ കീമോതെറൈപ്പി അടക്കമുള്ള സങ്കീര്‍ണതകള്‍ ഒന്നും ഇല്ലാതെ മാസങ്ങള്‍ മാത്രം നീളുന്ന ചികിത്സയില്‍ രോഗമുക്തി നേടിയെടുക്കാം. പക്ഷേ സ്തന പരിശോധനയോട് സ്ത്രീകള്‍ മുഖം തിരിക്കുന്നത് തന്നെയാണ് രോഗം തുടക്കത്തിലേ കണ്ടെത്താതെ പോകാന്‍ കാരണമാകുന്നതും. മാമോഗ്രാഫിയോടുള്ള ഭയമാണ് പലരേയും സ്തനപരിശോധനയില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍ ഇനി ആ ഭയം വേണ്ട. വേദനയേതുമില്ലാതെ റേഡിയേഷനെ കുറിച്ചുള്ള ഭയമില്ലാതെ വെറും പത്ത് നിമിഷം കൊണ്ട് സ്തനാര്‍ബുദ നിര്‍ണയം നടത്താന്‍ സാധിക്കുന്ന ഉപകരണമാണ് ഐ ബ്രെസ്റ്റ് എക്സാം.
മാമോഗ്രാമില്‍ കണ്ട് പിടിക്കാന്‍ സാധ്യത കുറഞ്ഞ സ്തനങ്ങളിലെ തീരെ ചെറിയ മുഴകളോ, തടിപ്പോ, അസാധാരണ വ്യത്യാസങ്ങളോ എന്തും കണ്ട് പിടിക്കും ഈ കുഞ്ഞന്‍ ഉപകരണം. സെന്‍സറുകളുടെ സഹായത്തോടെയാണ് ഐ ബ്രെസ്റ്റ് എക്സാമിന്റെ പ്രവര്‍ത്തനം. രാജ്യാന്തരതലത്തില്‍ മിക്ക കാന്‍സര്‍ കേന്ദ്രങ്ങളിലും ഐ ബ്രെസ്റ്റ് എക്സാം ഉപയോഗം വ്യാപകമാണ്.