വേനല്‍ കടുത്തതോടെ വറ്റി ഇടമുറിഞ്ഞ് പമ്പാനദി. അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന ഒഴുക്കുനിലച്ചവെള്ളത്തിലാണ് നദീതിരവാസികളുടെ കുളിയും അലക്കും. നദീതീരങ്ങളില്‍ ഉള്‍പ്പെടെ കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
ഉഗ്രരൂപം പൂണ്ട് നിറഞ്ഞൊഴുകിയ നദിയുടെ കിടപ്പിങ്ങനെ. വെള്ളം കുതിച്ചൊഴുകിയവഴികള് വനസമാനം. ഉടനീളം പാറകള്‍ തെളിഞ്ഞു. ഉത്ഭവ സ്ഥാനം മുതല്‍ പൂവത്തുംമൂടുവരെ ഏകദേശം 40കിലോമീറ്റര്‍ ദൂരത്തില്‍ നദി ഇടമുറിഞ്ഞു. നദീതിരത്ത് കുടിവെള്ള ക്ഷാമവും രൂക്ഷം. നദിയില്‍ അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന ഒഴുക്കുനിലച്ചവെള്ളത്തിലായി തീരവാസികളുടെ അലക്കും, കുളിയും . കീലോമീറ്ററുകള്ക്കുപ്പുറത്തുനിന്നുള്ളവര് വരെ ആശ്രയിക്കുന്നത് നദിയില്‍ അവശേഷിക്കുന്ന ഈ ജലത്തെയാണ്.
വലിയപതാലില്‍ കുടിവെള്ള ക്ഷാമം കടുത്തിട്ടും അധികൃതരില്‍ നിന്ന് ഇടപെടല്‍ ഉണ്ടായിട്ടില്ല. ജില്ലയുടെ പലഭാഗങ്ങളിലും ആളുകള്‍ പണംകൊടുത്താണ് കുടിവെള്ളം വാങ്ങുന്നത്.