കോവിഡ് പടർന്ന് പിടിക്കുന്നതിൽ നിന്ന് നാടിനെ രക്ഷിച്ച ഡോക്ടർക്ക് നന്ദി പറയുകയാണ് കേരളം ഒന്നാകെ. റാന്നി താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ശംഭു മാമ്പറ്റയുടെ ജാഗ്രതയാണ് ഇറ്റലിയിൽ നിന്നെത്തിയവർക്ക് കോവിഡ് ബാധയെന്ന് മനസിലാക്കുന്നതിനും കൃത്യമായി ഐസോലേറ്റ് ചെയ്ത് രോഗവ്യാപനം തടഞ്ഞതും. ഡോക്ടറുടെ ജാഗ്രതയെ അഭിനന്ദിച്ച് നടൻ അജു വർഗീസടക്കമുള്ളവർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
റാന്നിക്കാരുടെ സൂപ്പർഹീറോയാണ് ഡോക്ടറെന്നും സമയോചിതമായ ഇടപടെൽ ഇല്ലായിരുന്നുവെങ്കിൽ വൈറസ് നാടു മുഴുവൻ പരന്നേനെയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ച് വ്യക്തമാക്കി.
അജുവിന്റെ കുറിപ്പിങ്ങനെ...
ഈ പത്തനംതിട്ട - ഇറ്റലി കൊറോണ കേസിൽ കൃത്യ സമയത്ത് ഇടപെട്ട കാരണം, വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്. ആ സൂപ്പർ ഹീറോ ആണ് റാന്നി ഗവൺമന്റ് ആശുപത്രിയിലേ ഡോക്ടർ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന പനി വന്ന 2 അയൽവാസികൾ അത് കാണിക്കാൻ ചെന്നപ്പോൾ കൃത്യമായി കേസ് പഠിച്ച്, അപഗ്രഥിച്ച് മനസ്സിലeക്കി ഉടൻ തന്നെ ആ ഇറ്റലിക്കാരെ (ആംബുലൻസിൽ കയറാൻ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേൽ അവരുടെ കാറിൽ കൊണ്ട് വന്ന് ഐസൊലേറ്റ് ചെയ്ത കാരണം ഇത്രയും പേരിൽ ഇത് നിന്നൂ.
ഇല്ലെങ്കിൽ ഇവർ ഇനിയും നാട് മുഴുവൻ കറങ്ങി വൈറസ്സ് അങ്ങ് പറന്ന് അതി ഭീകര അവസ്ഥയിലേക്ക് നാട് പോയേനേം..!!!