TAGS

കൊറോണ ഭീതിയില്‍ നഷ്ടത്തിലോടുകയാണ് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍. കയറാന്‍ ആളില്ലാത്ത അവസ്ഥയില്‍ ബസുകള്‍ കൂട്ടത്തോടെ നിരത്തൊഴിയുന്നു. ട്രിപ്പുകള്‍ ഒഴിവാക്കിയും ജീവനക്കാരെ വെട്ടിക്കുറച്ചും പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ് ബസുടമകള്‍.

കൊറോണപ്പേടിയില്‍ ജനങ്ങള്‍ പുറത്തിറങ്ങാതായതോടെ, അതിജീവനത്തിനായുള്ള നെട്ടോട്ടത്തിലാണ് സ്വകാര്യബസുകളും അവയിലെ ജീവനക്കാരും. ദിവസം മുഴുവന്‍ സര്‍വീസ് നടത്തിയാല്‍ കയ്യില്‍ നിന്ന് പണമിറക്കി ഡീസലടിക്കേണ്ട ഗതികേടിയാണ് ബസുടമകള്‍. ഇതിനു പുറമേ ജീവനക്കാരുടെ ശ്നപളവും കണ്ടെത്തണം. തിരക്കു കുറഞ്ഞ സമയങ്ങളില്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചാണ് തല്‍ക്കാലം പിടിച്ചു നില്‍ക്കുന്നത്. പക്ഷേ ഈ രീതിയില്‍ അധികം ഓടാനാകില്ല.

ശരാശരി മൂവായിരം രൂപയുടെ കുറവാണ് പ്രതിദിന കലക്ഷനില്‍ ഉണ്ടായിട്ടുള്ളത്. കലക്ഷന്‍ കുറഞ്ഞതോടെ മിക്ക ബസുകളിലും ജീവനക്കാരുടെ എണ്ണവും കുറച്ചു. കോറോണ പ്രതിസന്ധി ഇനിയും നീണ്ടാല്‍ എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് സ്വകാര്യബസ് മേഖല.