മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വേറിട്ട ക്യാംപെയിനുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന യുവജന കമ്മിഷൻ. 

‘ങ്ങട് കൊടുക്ക് ബ്രോ.. മ്മടെ കേരളത്തിന്..’ എന്ന പേരിലാണ് പുത്തൻ ക്യാംപെയിൻ. യുവജനതയെ ലക്ഷമിട്ടാണ് ഇത്തരത്തിലൊരു ആശയം. 100 രൂപ മുതൽ ദുരിതാശ്വാസത്തിന് നൽകണം എന്നാണ് അഭ്യർഥന. 

പണമടച്ച വിവരങ്ങൾ യുവജന കമ്മിഷന്റെ ഫെയ്സ്ബുക്ക് പേജിലേക്ക് സന്ദേശം ചെയ്യാനും ആഹ്വാനമുണ്ട്. ക്യാംപെയിനിന്റെ വിജയത്തിനായി  യുവജന സംഘടനയുടേയും സാംസ്കാരിക വേദികളുടേയും യുവജന ക്ലബ്ലുകളുടേയും നവമാധ്യമകൂട്ടായ്മയുടേയും സഹായം അഭ്യരത്ഥിച്ചിട്ടുണ്ടെന്ന് കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം പറയുന്നു.