മനസിലാണ് ഇക്കുറി പൂരം. പോയകാല പൂരങ്ങളുടെ ഓര്‍മ്മയാണ് ഈ ദിവസങ്ങളിലെ കരുതല്‍. കാഴ്ചയുടെ ആ പൂരം കാണാം.

തെക്കേഗോപുരത്തിലൂടെ മുപ്പതാനകള്‍ ഒന്നിനു പുറകെ ഒന്നായി ഇറങ്ങും. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ മുഖാമുഖം സംഗമിക്കും. അന്‍പതു സെറ്റു കുടകള്‍ മാറ്റിമാറ്റി ഉയര്‍ത്തുമ്പോള്‍ പൂരപറമ്പില്‍ ആരവം ഉയരും. ആവനാഴിയില്‍ ഒളിപ്പിച്ച സ്പെഷല്‍ കുടകള്‍ അവസാനം പുറത്തെടുക്കും വരെ ആരും പിരിഞ്ഞുപോകില്ല. ഓരോ വര്‍ഷവും പുതിയ പുതിയ ശീലകളില്‍ വര്‍ണക്കുടകള്‍ ഒരുക്കും ദേവസ്വങ്ങള്‍. ഉത്തരേന്ത്യയില്‍ നിന്ന് കുടയുടെ ശീലകള്‍ തിരഞ്ഞെടുക്കാന്‍ പോകുമ്പോള്‍ തൊട്ട് രഹസ്യസ്വഭാവം ദേവസ്വങ്ങള്‍ കാത്തുസൂക്ഷിക്കും. തൃശൂര്‍ പൂരം ചിട്ടപ്പെടുത്തുമ്പോള്‍ ശക്തന്‍തമ്പുരാന്‍ മുന്നോട്ടുവച്ച ഈ മല്‍സരം എന്തിനാണെന്ന് ദേശക്കാര്‍ ചിന്തിക്കാറുണ്ട്.

മികച്ച ദൃശ്യങ്ങള്‍ക്കായി ദേവസ്വങ്ങള്‍ മല്‍സരിക്കുമ്പോള്‍ അതിന്റെ ഗുണം കാഴ്ചക്കാര്‍ക്കാണ്. ശക്തന്‍റെ തട്ടകത്തില്‍ ഇത്തവണ പൂരം ഒഴിഞ്ഞുനില്‍ക്കുമ്പോള്‍ കണ്ടപൂരങ്ങളുടെ പെരുമ വാതോരാതെ സംസാരിക്കാനാണ് പൂരപ്രേമികള്‍ക്ക് ഇഷ്ടം. വിഡിയോ കാണാം