app2

കോവിഡ് കാലത്ത്, ഒരു പഞ്ചായത്ത് വാർഡിനെയാകെ 'ആപ്പി'ലാക്കി ഐടികാരനായ യുവാവ്. ആലപ്പുഴ തലവടി പഞ്ചായത്തിലെ 11ആം വാർഡിൽ, അടിയന്തര സഹായത്തിനും, ആവശ്യവസ്തുക്കൾക്കും ഇപ്പോൾ മൊബൈൽ ആപ്ലിക്കേഷനാണ് സഹായം.

സാങ്കേതികവിദ്യയുടെ സാധ്യതകൾ, ഏറ്റവും സാധാരണക്കാർക്കും എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന് തെളിവാണിത്.  ലോക്ഡൌണിൽ കുടുങ്ങി വീട്ടിലിരിക്കേണ്ടിവന്നവർക്ക് സഹായത്തിനും, ഭക്ഷണത്തിനുമൊക്കെ സന്നദ്ധസേവകരെ എങ്ങനെ കണ്ടെത്തും എന്ന ചോദ്യത്തിൽനിന്നാണ് ആപ്പിന്റെ പിറവി. പഞ്ചായത്ത്അംഗം അജിത് കുമാറിന്റെ ആശങ്കയ്ക്ക് തിരുവല്ലയിൽ ഐടി സ്ഥാപനംനടത്തുന്ന പ്രതീഷ്കുമാർ പരിഹാരം കണ്ടു. ഫ്രീസോണൽ എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിൽ വോളന്റിയേഴ്‌സ് ഹെല്പ് എന്നൊരു വിഭാഗം ഉണ്ടാക്കി. സഹായം തേടുന്നവർക്ക് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള സന്നദ്ധസേവകരെ ഇതിലൂടെ ബന്ധപ്പെടാം. 

വാർഡിനെ സംബന്ധിക്കുന്ന വിഷയങ്ങളും ആപ്പിൽ അപ്ഡേറ്റ് ചെയ്യും. സംഗതി ഗുണമായെന്ന് പഞ്ചായത്തംഗവും പറയുന്നു.  കൂടുതൽ സേവനം കൊണ്ടുവരാനും,  ജില്ലയാകെ ആപ്ലിക്കേഷനുള്ളിലാക്കാനാണ് അടുത്ത ശ്രമം.