പേരാമ്പ്ര: കണ്ണിപ്പൊയിൽ പരിസരത്ത് അജ്ഞാത ജീവിയുടെ കാൽപാടുകൾ കണ്ടത് നാട്ടുകാരെ ആശങ്കയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെയാണ് ഏഴ് ഇഞ്ച് വീതിയും എട്ട് ഇഞ്ച് നീളവും ഉള്ള കാൽപ്പാടുകൾ നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കണ്ണിപെയിൽ നല്ലാശ്ശേരി പറമ്പ്, പൊയില്‍ കുന്നുമ്മല്‍ വിജയന്റെ വീട്ടു മുറ്റം, കിഴക്കേ പറമ്പില്‍, കണ്ണിപൊയില്‍ പൈതോത്ത് റോഡില്‍ അങ്കണവാടിക്ക് സമീപം എന്നിവിടങ്ങളില്‍ ആണ് കാല്‍ പാടുകള്‍ കണ്ടത്. നാട്ടുകാര്‍ ഫോറസ്റ്റ്, പൊലീസ് അധികാരികളെ വിവരം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി അജ്ഞാത ജീവിയുടെ കരച്ചില്‍ കേട്ടതായും നാട്ടുകാര്‍ പറഞ്ഞു.