TAGS

ആശുപത്രിയിലെ കോവിഡ് വാര്‍ഡുകള്‍ അണുവിമുക്തമാക്കാന്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്ത് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. തൃശൂര്‍ ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് ചുരുങ്ങിയ ചെലവില്‍ ഇതു വികസിപ്പിച്ചെടുത്തത്. 

കോവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന വാര്‍ഡുകള്‍ ആശുപത്രി ജീവനക്കാര്‍ നേരിട്ടു പോയി അണുവിമുക്തമാക്കുന്നതില്‍ റിസ്ക്ക് ഉണ്ട്. ഇത് എങ്ങനെ ഒഴിവാക്കാെമന്ന് ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ചിന്തിച്ചു. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് അണുനശീകരണം എളുപ്പമാക്കാമെന്ന് കണ്ടെത്തി. റോബോട്ടിനെ വികസിപ്പിച്ച് അള്‍ട്രാവയലറ്റ് രശ്മികള്‍ കടത്തിവിടുന്ന സംവിധാനം ഒരുക്കി. റിമോര്‍ട്ടില്‍ നിയന്ത്രിക്കാം. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി വിദഗ്ധ കേന്ദ്രത്തില്‍ ഇതുപരിശോധിച്ചപ്പോള്‍ വിജയകരമാണെന്ന് റിപ്പോര്‍ട്ടും കിട്ടി. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയ കോവിഡ് വാര്‍ഡില്‍ ഇതു പരീക്ഷിച്ചു.

ഈ റോബോട്ടിനു പേറ്റന്റും ലഭിച്ചിട്ടുണ്ട്. മാസ്ക്കും ഫോണും മറ്റു സാധനങ്ങളും ഇരുപതു മിനിറ്റു കൊണ്ട് അണുനശീകരണം നടത്താന്‍ കഴിയുന്ന സംവിധാനവും വിദ്യാര്‍ഥികള്‍ വികിസിപ്പെടുത്തിട്ടുണ്ട്. റോബോട്ട് സംവിധാനത്തിന് ഒരു ലക്ഷം രൂപയില്‍ താഴെ ചെലവ്. അണുനശീകരണ ഉപകരണത്തിന് അയ്യായിരം രൂപയും. പൊതുസമൂഹത്തിന് ഉപകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍.