app

മദ്യത്തിനു ടോക്കണിനായുള്ള ബെവ് ക്യൂ ആപിലുള്ള അനിശ്ചിതത്വം തുടരുന്നു. ആപിനു പ്ലേ സ്റ്റോറില്‍ അപ്്ലോഡ് ചെയ്യാനുള്ള  ഗൂഗിള്‍ അനുമതി ഇതുവരെയും കിട്ടിയില്ല.  ഗൂഗിള്‍ അനുമതി വൈകിയതോടെ മദ്യക്കടകള്‍ എന്നു തുറക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഞായറാഴ്ച ഗൂഗിള്‍ ഓഫിസിനു അവധിയായിരുന്നെന്നും ഇന്നു അനുമതി കിട്ടുമെന്നുമാണ് അധികൃതരുടെ വിശദീകരണം

കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്ലേ സ്റ്റോറില്‍ അപ്്ലോഡ് ചെയ്യുന്നതിനുള്ള അനുമതി തേടി  ഗൂഗിളിനെ സമീപിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ കിട്ടുമെന്നു ബവ്കോ അധികൃതര്‍ പറഞ്ഞ ഗൂഗിള്‍അനുമതി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ കിട്ടിയിട്ടില്ല. എന്നു അനുമതി കിട്ടുമെന്നുള്ള കാര്യത്തില്‍ ബവ്കോ അധികൃതരും കൈമലര്‍ത്തുന്നു. ഇന്നു അനുമതി കിട്ടിയാലും ഇനി ബുധനാഴ്ചയേ മദ്യക്കടകള്‍ തുറക്കാന്‍ സാധിക്കുകയുള്ളു. അനുകിട്ടിയാല്‍ ഉടന്‍ പരീക്ഷണ പ്രവര്‍ത്തനത്തിലേക്ക് പോയി ഉപഭോക്താക്കള്‍ക്കായി ആപ് തുറന്നു നല്‍കാനായിരുന്നു തീരുമാനം . ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭ്യമാക്കാനാണ് ബവ്കോയുടെ തീരുമാനം.

ബവ്കോ ,കണ്‍സ്യൂമര്‍ ഫെഡ് ഔട്്ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം. സംസ്ഥാനത്തെ ഭൂരിഭാഗം ബാറുകളും  ബിയര്‍ വൈന്‍ പാര്‍ലറുകളും പാഴ്സല്‍ വില്‍ക്കുവാന്‍ സമ്മത പത്രം ബവ്കോയ്ക്ക് നല്‍കി കഴിഞ്ഞു.ബെവ് കോയ്ക്കും കൺസ്യൂമർ ഫെഡിനുമായി 30l വിൽപന കേന്ദ്രങ്ങളും 605 ബാറുകളും 387 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് സംസ്ഥാനത്തുള്ളത്.