rahul-gandhi-assam-students

ലോക്ഡൗണിന് പിന്നാലെ മേഘാലയിലും അസമിലും കുടുങ്ങിയ മലയാളി വിദ്യാർഥികൾക്ക് നാട്ടിലേക്കെത്താൻ സഹായമൊരുക്കി രാഹുൽ ഗാന്ധി. 21 വിദ്യാർഥികളാണ് ബസിൽ നാട്ടിലേക്ക് എത്തുന്നത്. ഗതാഗത മാർഗമോ പണമോ ഇല്ലാതെ ദുരിതത്തിലായ വിദ്യാർഥികളുടെ വിവരം കെ.സി വേണുഗോപാലാണ് രാഹുലിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നത്. 

രാഹുലിന്റെ ഓഫിസ് വിദ്യാർഥികളുമായി നേരിട്ട് ബന്ധപ്പെടുകയും നാട്ടിലെത്തിക്കാമെന്ന് വാക്കു നൽകുകയും ചെയ്തു. ഇതോടെയാണ് ബസിൽ നാട്ടിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. ഇതിനായി മേഘാലയയിൽ നിന്നുള്ള കോൺഗ്രസ്‌ എം.പി വിൻസെന്റ് എച്ച് പാലാ വഴി 2 ലക്ഷം രൂപ വിദ്യാർഥികൾക്ക് നാട്ടിലേക്ക് തിരിക്കുന്ന ബസിന്റെ ചെലവിലേക്ക് നൽകുകയായിരുന്നു. 

യാത്ര പുറപ്പെട്ട സംഘം നാളെ നാട്ടിലെത്തും.