killiyar

തിരുവനന്തപുരം ജില്ലയുടെ പ്രധാന ജലസ്രോതസായ കിള്ളിയാറിന്റെ തീരത്ത് മുള വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. കിള്ളിയാറിനെ സംരക്ഷരിക്കാനും മുള വ്യവസായം വർധിപ്പിക്കാനുമാണ് വ്യവസായ വകുപ്പ് പദ്ധതിക്ക് തുടക്കമിട്ടത്.

നെടുമങ്ങാടു മുതൽ പള്ളത്തുകടവ് വരെയുള്ള ഇരുപത്തിയഞ്ച് കിലോമീറ്റർ നീളം കിള്ളിയാർ ഒഴുകുന്നത് ഗ്രാമ നഗര വ്യത്യാസമില്ലാതെ  തിരുവനന്തപുരത്തെ തൊട്ടറിഞ്ഞാണ്. എന്നാൽ കയ്യേറ്റവും മാലിന്യം തളളലും വർധിച്ചതോടെ കിള്ളിയാർ മെലിഞ്ഞു, മാലിന്യ വാഹിനിയായി. തുടർന്ന് കിള്ളിയാർ ശുചീകരണ ദൗത്യം ആരംഭിച്ചെങ്കിലും പാതി വഴിയിൽ മുടങ്ങി. കിള്ളിയാറിനെ മാലിന്യമുക്തമാക്കാനും പുഴയുടെ സ്വാഭാവികത നിലനിർത്താനുമാണ് മുളനടീൽ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

വ്യവസായ വകുപ്പിന് കീഴിലെ ബാംബൂ കോർപറേഷനും കിള്ളിയാർ മിഷനുമായി ചേർന്ന് തീരത്ത് മൂവായിരത്തി അഞ്ഞൂറ് മുളത്തെ നടുന്നത്. മുളകൾ വളർന്ന് വലുതാകുന്നതോടെ ഇതിൽ നിന്ന് മറ്റ് ഉൽപനങ്ങൾ നിർമിക്കുന്നതിനെ കുറിച്ചും വ്യവസായ വകുപ്പ് ആലോചിക്കുന്നുണ്ട്.