artist

ലോക്ഡൗണ്‍ കാരണം മിമിക്രി, നാടന്‍പാട്ടു കലാകാരനും നടനുമായ സുധീഷ് അഞ്ചേരി മല്‍സ്യവില്‍പന തുടങ്ങി ഉപജീവനം ഉറപ്പാക്കി. തൃശൂര്‍ പടവരാട് സെന്ററിലാണ് കൂട്ടുകാര്‍ക്കൊപ്പം മീന്‍ കച്ചവടത്തിലേക്ക് സുധീഷ് തിരിഞ്ഞത്.

ഉപജവീനമാണ് പ്രധാനം. സ്റ്റേജുകളും ഷോകളും നിന്നതോടെ സുധീഷ് അഞ്ചേരി പഴയ കുപ്പായം വീണ്ടുമെടുത്തിട്ടു. മീന്‍ കച്ചവടക്കാരന്റെ കുപ്പായം. കലാരംഗത്തേയ്ക്കു വരും മുമ്പ് തൃശൂര്‍ ശക്തന്‍ മീന്‍ മാര്‍ക്കറ്റിലെ വില്‍പനക്കാരനായിരുന്നു. കോവിഡ് ലോക്ഡൗണ്‍ വന്ന ശേഷം കുറേദിവസം വീട്ടിലിരുന്നു മടുത്തു. പിന്നെ, മറ്റൊന്നും ആലോചിച്ചില്ല. കൂട്ടുകാരെ ഒപ്പംകൂട്ടി മീന്‍വില്‍ക്കാന്‍ തീരുമാനിച്ചു. പഴയ വീട് വാടകയ്ക്കെടുത്തു. പടവരാടും പുത്തൂരും രണ്ടിടത്തായി മീന്‍ വില്‍പന തകൃതിയാണ്. നേരത്തെ കലാഭവന്‍ സംഘത്തിലെ കലാകാരനായിരുന്നു. കലാഭവന്‍ മണിയുടെ കടുത്ത ആരാധാകന്‍. ബുള്ളറ്റില്‍ മണിയുടെ വണ്ടിയുടെ അതേപേരാണ് ഇട്ടിരിക്കുന്നത്. ബെന്‍ ഹണ്‍ട്രഡ്. 

ലോക്ഡൗണ്‍ മാറി പൂര്‍വസ്ഥിതി വന്നാല്‍ കലാരംഗത്തേയ്ക്കു മടങ്ങും. തമിഴ്സിനിമയില്‍ നല്ലൊരു വേഷം കിട്ടിയിട്ടുണ്ട്. പഞ്ചവര്‍ണ തത്ത, തന്‍ഹ തുടങ്ങി വിവിധ സിനിമകളില്‍ അഭിനയിച്ചിരുന്നു.