ponnnai
പൊന്നാനി താലൂക്കിൽ ഇന്ന് അർദ്ധരാത്രിമുതൽ നിരോധനാജ്ഞ. സമ്പർക്കത്തിലൂടെ ഇന്നലെ മാത്രം നഗരസഭാപരിധിയിൽ 21 പേർക്ക് രോഗബാധ കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.നിലവിൽ താലൂക്ക് മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണാണെങ്കിലും നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. ആരോഗ്യപ്രവർത്തകർ, സർക്കാർ ജീവനക്കാർ തുടങ്ങി ഇരുപത്തിയഞ്ചിലധികം ആളുകൾക്ക് ഉറവിടം വ്യക്തമാകാതെ സമ്പർക്കത്തിലൂടെ രോഗം സ്ഥാപിച്ചതോടെ കനത്ത ജാഗ്രതയിലാണ് പൊന്നാനി നഗരം. വിഡിയോ സ്റ്റോറി കാണാം