എൻ.എസ്.യു.ഐ മുൻ അഖിലേന്ത്യാ സെക്രട്ടറിമാരായ രാഹുൽ മാംങ്കൂട്ടത്തിൽ, അബിൻ വർക്കി കോടിയാട്ട് എന്നിവരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ദേശീയ നേതൃത്വം നിയമിച്ചു. കേരളത്തിന്റെ ചാർജുള്ള അഖിലേന്ത്യ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രവീന്ദ്രദാസാണ് ഇവരെ നിയമിച്ചു കൊണ്ടുള്ള കത്ത് കൈമാറിയത്.
എൻ.എസ്.യു.ഐ ദേശീയ നേതൃത്വത്തിൽ നിന്നും മാറിയ ഇരുവരെയും യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് സംസ്ഥാന കമ്മിറ്റിയിലേക്ക് നിയമിച്ചത്. അടൂർ സ്വദേശിയായ രാഹുൽ മാംങ്കൂട്ടത്തിൽ പി.എച്ച്.ഡി വിദ്യാർഥിയാണ്. നിയമ വിദ്യാർത്ഥിയായ അബിൻ വർക്കി മുവാറ്റുപുഴ സ്വദേശിയാണ്.