കനത്ത മഴയില്‍ കന്നിമലയാര്‍ കരകവിഞ്ഞതോടെ മൂന്നാര്‍ പെരിയവരൈ താല്‍ക്കാലികപാലം വീണ്ടും അപകാടാവസ്ഥയിലായി. മറയൂര്‍ പഞ്ചായത്തും പെരിയവാര അടക്കം അഞ്ച് എസ്റ്റേറ്റുകളും ഇതോടെ ഒറ്റപ്പെട്ടു. പുതിയ പാലത്തിന്റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.
മൂന്നാര്‍ -ഉദുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതയിലെ പെരിയവരൈ ചപ്പാത്ത് പാലം പുലർച്ചയോടെയാണ് വെള്ളത്തിനടയിലായത്. പാലം അപകാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗാതഗതം നിരോധിച്ചു. പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ അന്തര്‍ സംസ്ഥാന ചരക്ക് നീക്കവും നിലച്ചു. . മറയൂര്‍ പഞ്ചായത്തും, പെരിയവാര, കന്നിമല, പെട്ടിമുടി, വാഗുവാര, നയമക്കാട് എസ്റ്റേറ്റുകളും ഒറ്റപ്പെട്ടു.. മഹാപ്രളയത്തിൽ പെരിയവരൈ പാലം തകര്‍ന്നതിന് ശേഷം മൂന്ന് തവണ താല്‍ക്കാലികമായി നിര്‍മ്മിച്ച ചപ്പാത്ത് പാലം വെള്ളപ്പാച്ചിലില്‍ ഭാഗികമായി തകര്‍ന്നിരുന്നു. പുതിയപാലത്തിന്റെ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്.
പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന് നടുവിലുള്ള തേയില കമ്പനിയുടെ പോസ്റ്റ് നീക്കാത്തതാണ് നിര്‍മാണ ജോലികള്‍ വൈകാന്‍ കാരണമെന്നും. ഒാഗസ്റ്റ് പതിനഞ്ചോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം തുറന്ന് നല്‍കാന്‍ കഴിയുമെന്നും ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ വ്യക്തമാക്കി. താൽക്കാലിക പാാലത്തിലുടെ ചെറിയ വാഹനങ്ങൾ കടത്തി വിടും. മഴ ശക്തമായാല്‍ കണ്ണന്‍ദേവന്‍ കമ്പനിയുടെ പഴയകാട് വഴി താല്‍ക്കാലികമായി തുറന്ന് നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ വകുപ്പ് അറിയിച്ചു