മേനക എന്ന സൈക്കോളജിക്കല്‍ ത്രില്ലറിന് ശേഷം പുതിയ ദൃശ്യ വിരുന്നായി ‘ഉള്ളം’ ഇന്നു മുതല്‍ മനോരമ മാക്സില്‍. ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ജീവിതത്തിലെ അനുഭവങ്ങളുടെ നേര്‍സാക്ഷ്യങ്ങളാണ് ഈ പുതിയ വെബ് സീരീസ്. ആയില്യന്‍ കരുണാകരനാണ് സംവിധായകന്‍.
മാനസിക പ്രശ്നമെന്ന് തിരിച്ചറിയാനാവാതെ പോകുന്ന സന്ദര്‍ഭങ്ങള്‍, കുട്ടികള്‍ നേരിടുന്ന ലൈഗികം ചൂഷണം മുതല്‍ മാനസിക സമ്മര്‍ദം വരെ... സങ്കീര്‍ണമായ ഇത്തരം സാഹചര്യങ്ങളും അത് നേരിടേണ്ട വഴികളുമാണ് ഉള്ളം ചര്‍ച്ച ചെയ്യുന്നത്. നിസാരമെന്ന് കരുതുന്ന സംശയ രോഗം മുതല്‍ വിഷാദ രോഗം വരെ നീളുന്ന വ്യത്യസ്തമായ അനുഭവ കഥകള്‍. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. സൈലേഷ്യയാണ് ഉള്ളത്തിന്‍റെ രചയിതാവ്.
ആളുകളിലെ ഭയം ഇല്ലാതാക്കാനും ഉള്ളത്തില്‍ ശ്രമമുണ്ടെന്ന് ഡോക്ടര്‍. നര്‍ത്തകിയും കഥകളി ആര്‍ട്ടിസ്റ്റുമായ നിതയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ആകാംക്ഷയും ഭീതിയും സമകാലിക സംഭവങ്ങളും ഇഴചേരുന്ന അനുഭവം ഒടിടി പ്ലാറ്റ്ഫോമുകളിലെ വേറിട്ട അനുഭവമാകുമെന്നുറപ്പ്.